KOYILANDY DIARY

The Perfect News Portal

ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ്‌ആപ്പ്

ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ് വാട്സ്‌ആപ്പ്. വോയ്സ് ചാറ്റുകളെ ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റുന്നതിനും ലാസ്റ്റ് സീന്‍ ഓപ്ഷന്‍ താല്‍പര്യ പ്രകാരം ഉപയോഗിക്കാനും മെസേജുകള്‍ക്ക് ലൈക്, റിയാക്ഷനുകള്‍ നല്‍കാനുമുള്ള പുതിയ ഫീച്ചറുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാട്സ് ആപ്പ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് ഫേയ്സ് ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ്

നിലവില്‍ വാട്സ് ആപ്പിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ക്കും കോളുകള്‍ക്കും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ കമ്ബനി ഉറപ്പുവരുത്തുന്നുണ്ട്. എന്നാല്‍ ഒരു ഡിവൈസില്‍ നിന്നും മറ്റൊരു ഡിവൈസിലേക്ക് മാറ്റുന്ന ചാറ്റ് ബാക്കപ്പുകള്‍ക്ക് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപഷ്ന്‍ കമ്ബനി നല്‍കിയിരുന്നില്ല. അതുകൊണ്ട് അത്തരം സന്ദേശങ്ങള്‍ ചോരാനുള്ള സാധ്യത സാങ്കേതിക വിദഗ്ധര്‍ ചൂണ്ടികാണിച്ചിരുന്നു. പുതിയ അപ്ഡേഷന്‍ പ്രകാരം ചാറ്റ് ബാക്കപ്പുകള്‍ക്കും എന്‍ക്രിപ്ഷന്‍ ഏര്‍പ്പെടുത്തുമെന്ന് വാട്സ് ആപ്പ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കാനുള്ള ഓപ്ഷനും ഏര്‍പ്പെടുത്തും. ഫീച്ചര്‍ തെരഞ്ഞെടുക്കുന്നവരുടെ ചാറ്റ് ബാക്കപ്പുകള്‍ വാട്സ് ആപ്പിന് പോലും തുറന്നുനോക്കാന്‍ കഴിയില്ല. ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഒരുപോലെ ഈ ഫീച്ചര്‍ ഉപയോഗിക്കാം. ഇതിനായി അവര്‍ ഒരു പാസ് വേഡ് ഉണ്ടാക്കണം. എന്നാല്‍ പാസ് വേഡ് മറന്നാല്‍ വാട്സ് ആപ്പിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്. അടുത്തയാഴ്ച ഫീച്ചര്‍ ഉപയോക്താക്കള്‍ക്കായി ലഭിച്ച്‌ തുടങ്ങും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *