KOYILANDY DIARY

The Perfect News Portal

വിലയില്‍ അതിശയിപ്പിച്ചു വീണ്ടും വീണ്ടും സാംസങ്ങ് 5ജി !! ഗാലക്സി M32 5G പുറത്തിറക്കി

സാംസങ്ങിൻ്റെ മറ്റൊരു 5ജി സ്മാര്‍ട്ട് ഫോണുകള്‍ കൂടി ഇതാ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. Samsung Galaxy M32 5G എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിൻ്റെ പ്രോസ്സസറുകള്‍ തന്നെയാണ് .MediaTek Dimensity 720 പ്രോസ്സസറുകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രവര്‍ത്തനം നടക്കുന്നത് .ഈ സ്മാര്‍ട്ട് ഫോണുകളുടെ മറ്റു സവിശേഷതകള്‍ നോക്കാം .

Samsung Galaxy M32 5G

ഡിസ്‌പ്ലേയുടെ ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.5 ഇഞ്ചിന്റെ HD+ TFT ഇന്‍ഫിനിറ്റി V ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ MediaTek Dimensity 720 പ്രോസ്സസറുകളിലാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രവര്‍ത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളില്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

Advertisements

അതുപോലെ തന്നെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് 11 ല്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ക്വാഡ് പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത് .48 മെഗാപിക്സല്‍ + 8 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + 2 മെഗാപിക്സലിന്റെ ക്വാഡ് പിന്‍ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു .

ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ 5,000mAh ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .15W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കില്‍ 6 ജിബിയുടെ റാംമ്മില്‍ 128 ജിബിയുടെ സ്റ്റോറേജുകളില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് 20999 രൂപയാണ് വില .കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകള്‍ക്ക് 22999 രൂപയാണ് വില .

Leave a Reply

Your email address will not be published. Required fields are marked *