KOYILANDY DIARY

The Perfect News Portal

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് : 450ഓളം സംഘാംഗങ്ങള്‍ക്കെതിരെ ജപ്തിനോട്ടീസ്

ഇടുക്കി >  ഇടുക്കിയിലെ വിവിധ യൂണിയനുകള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ചെയ്ത സംഘങ്ങളുടെ പേരില്‍ എസ്.എന്‍.ഡി.പി. നേതാക്കള്‍ മൂന്ന് കോടിയിലധികം രൂപ തട്ടിയ സംഭവത്തില്‍ സംഘാംഗങ്ങള്‍ക്കെതിരെ വീണ്ടും ജപ്തിനോട്ടീസ്. യൂണിയനില്‍ പണം അടച്ച പാവങ്ങള്‍ നെട്ടോട്ടത്തിലായിട്ടും മുന്‍ ഭരണസമിതികളെ പഴിചാരി കൈമലര്‍ത്തുകയാണ് അധികൃതര്‍. മുമ്പ്  നൂറിലധികംപേര്‍ക്ക് റവന്യു റിക്കവറി നോട്ടീസ് ലഭിച്ചിരുന്നു. നടപടി വന്നവരില്‍ കൂടുതലും അടിമാലി യൂണിയന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കുടുംബ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവ വഴി വായ്പയെടുത്തവരാണ്. 2006-2007 വര്‍ഷം മുതല്‍ അടിമാലി എസ്ബിഐ ശാഖവഴിയാണ് മൂന്ന് കോടിയോളം രൂപ സംഘങ്ങള്‍ക്ക് നല്‍കിയത്.ഇരുനൂറോളം സംഘങ്ങളിലെ 2000ലേറെ ആളുകളുടെ പേരിലാണ് തട്ടിപ്പ്. ഇതിനകം 450ഓളം സംഘാംഗങ്ങള്‍ക്കെതിരെ ജപ്തി നോട്ടീസെത്തി. ബാങ്ക്- റവന്യൂ അധികൃതര്‍ ശക്തമായ നടപടിയുമായി പോകുമ്പോള്‍ കോടതിയില്‍നിന്ന് താല്‍ക്കാലിക സ്റ്റേ വാങ്ങാനാണ് യൂണിയന്‍ നേതാക്കളുടെ നിര്‍ദേശം. ഇതിനായി യൂണിയനുമായി ബന്ധമുള്ള അഭിഭാഷകരെ ചുമതലപ്പെടുത്തി.