സിപിഐ കൊയിലാണ്ടി ലോക്കൽ കമ്മിറ്റി കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു
.
കൊയിലാണ്ടി: സിപിഐ കൊയിലാണ്ടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു. ബദലാവു സരൂരി ഹേ മാറ്റം അനിവാര്യമാണ് എന്ന മുദ്രാവാക്യം ഉയർത്തി സപ്തംബർ 1ന് നടത്തുന്ന ഡൽഹി മാർച്ചിന്റെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജാഥ കൊല്ലം ചിറയ്ക്ക് സമീപം വെച്ച് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ.കെ. അജിത്ത് ഉദ്ഘാടനം ചെയ്തു.

ലോക്കൽ സിക്രട്ടറി കെ. എസ് രമേഷ് ചന്ദ്ര ലീഡറും, എൻ കെ വിജയഭാരതി ടീച്ചർ ഉപ ലീഡറും പി.വി. രാജൻ ഡയറക്ടറുമായ ജാഥയ്ക്ക് നഗരസഭയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അഡ്വ: എസ്. സുനിൽ മോഹൻ, പി.കെ. വിശ്വനാഥൻ, കെ. ചിന്നൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സിപിഐ ജില്ലാ സിക്രട്ടറി അഡ്വ: പി. ഗവാസ് ഉദ്ഘാടനം ചെയ്തു.



