KOYILANDY DIARY

The Perfect News Portal

20 ലക്ഷംരൂപ ചെലവില്‍ ആരംഭിച്ച കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മാണം നിര്‍ത്തിവെച്ചു

വാണിമേല്‍: ഗ്രാമപ്പഞ്ചായത്തില്‍ 20 ലക്ഷംരൂപ ചെലവില്‍ ആരംഭിച്ച കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മാണം നിര്‍ത്തിവെച്ചു. വാണിമേല്‍ പാലത്തിന് തൊട്ടടുത്താണ് പാര്‍ക്ക് നിര്‍മാണം നടക്കുന്നത്. നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഉന്നതസംഘം സ്ഥലം സന്ദര്‍ശിക്കും.

കോസ്റ്റ് ഫോര്‍ഡ് എന്ന കമ്പനിക്കാണ് നിര്‍മാണച്ചുമതല. ഗ്രാമപ്പഞ്ചായത്തില്‍നിന്നു കമ്പനി ഇതിനകം നാലു ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. ശേഷിക്കുന്ന ഫണ്ട് നല്‍കേണ്ടതില്ലെന്ന് ഉന്നതതല പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ വാണിമേല്‍ ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *