KOYILANDY DIARY

The Perfect News Portal

സൈനികന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട

പന്തീരാങ്കാവ്: കഴിഞ്ഞദിവസം ഡല്‍ഹിയില്‍ മരിച്ച സൈനികന് ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ട ലഫ്റ്റനന്റ് കേണല്‍ മണക്കടവ് മണ്ണാറപുറായില്‍ യു.ബി. ജയപ്രകാശിന്റെ മൃതദേഹം ഞായറാഴ്ച വൈകീട്ട് മണക്കടവിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

ഞായാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ച ജയപ്രകാശിന്റെ ചേതനയറ്റമുഖം ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് ആളുകളാണ് വീട്ടിലും പരിസരത്തുമായി രാവിലെ മുതല്‍ കാത്തുനിന്നത്. മൃതദേഹം എത്തിയതറിഞ്ഞതോടെ പലഭാഗത്തുനിന്നുമായി ആളുകള്‍ ഒഴുകിയെത്തി. മകന്റെ മരണവാര്‍ത്ത വിശ്വസിക്കാനാവാതെ കാത്തിരുന്ന അച്ഛന്‍ ബാലനും അമ്മ ശ്രീമതിയും സഹോദരിയും മൃതദേഹം വീട്ടിലെത്തിയതോടെ വിങ്ങിപ്പൊട്ടി.

 എം.കെ. രാഘവന്‍ എം.പി., പി.ടി.എ. റഹിം എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുപറശ്ശേരി, കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി, ബി.ജെ.പി. ജില്ലാ വൈസ്‌
പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *