KOYILANDY DIARY

The Perfect News Portal

പാവപ്പെട്ടവർ പെരുവഴിയിൽ.. താലൂക്കാശുപത്രിയിലെ രണ്ട് ആംബുംലൻസുകളും കട്ടപ്പുറത്ത്

ആംബുലൻസുകൾ തുരുമ്പെടുക്കുന്നു.. കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ലക്ഷങ്ങൾ മുടക്കിയ അത്യാധുനിക സൗകര്യങ്ങളുള്ള (108 ഉൾപ്പെടെ) രണ്ട് ആംബുലൻസുകളും പണിമുടക്കിയിട്ട് നാളുകളേറെ.. മഴയും വെയിലുംകൊണ്ട് നശിക്കുന്ന ആംബുലൻസ് നന്നാക്കാൻ ആരും താൽപ്പര്യമെടുക്കുന്നില്ലെന്നാണ് ആശുപത്രിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. പി.എസ്.സി.വഴി നിയമിതരായ പരിശീലനം ലഭിച്ച രണ്ട് ഡ്രൈവർമാരും പണിയില്ലാതെ ശബളം വാങ്ങേണ്ടവരായി മാറി. ആംബുലൻസ് നന്നാക്കാത്തതിൻ്റെ പിറകിൽ സ്വകാര്യ ആംബുലൻസ് ലോബിയാണെന്നാണ് ചില ജീവനക്കാരിൽ നിന്ന് അറിയുന്നത്.

കെ. ദാസൻ എം.എൽ.എ.യുടെ ആസ്ഥി വികസനഫണ്ടിൽ നിന്ന് ആദ്യഘട്ടം 19 ലക്ഷവും പിന്നീട് ഇതിനകത്ത് അത്യാധുനിക സൗകര്യങ്ങൾ ഒരുക്കാൻ 12 ലക്ഷവും അനുവദിച്ച് അങ്ങിനെ 31 ലക്ഷം മുടക്കിയ ഒരു ആംബുലൻസാണ് ഇപ്പോൾ മോർച്ചറിക്ക് കാവലാളായി നൽക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ മറ്റൊരു സ്വപ്ന പദ്ധതിയായിഅനുവദിച്ച 108 ആംബുലൻസും ആശുപത്രിയുടെ മുൻവശത്ത്തന്നെ കാവലിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. പാവപ്പെട്ടവന് അശ്രയമായിരുന്ന താലൂക്കാശുപത്രിയിലെ രണ്ട് ആംബുലൻസുകളും ചെറിയ വർക്കുകൾ നടത്തി രോഗികൾക്ക് വിട്ടുകൊടുക്കാമെന്നിരിക്കെ അതിന് തയ്യാറാകാത്ത ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ആശുപത്രിയിലെത്തുന്ന രോഗികൾളുടെ ബന്ധുക്കൾ ആംബുലൻസിന് അന്വേഷിച്ചാൽ ഇവിടെയുള്ള രണ്ട് ആംബുലൻസുകളും കേടായി കിടക്കുകയാണെന്നും നിങ്ങൾക്ക് വേണമെങ്കിൽ സ്വകാര്യ ആംബുലൻസ് നമ്പർ തരാമെന്ന് പറഞ്ഞ് അവരെ വിളിച്ച് എത്തിച്ചുകൊടുക്കുന്ന പലരും ഇവിടെയുണ്ടെന്നാണ് അറിയുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ട ആശുപത്രി സൂപ്രണ്ടും മറ്റ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും മൌനംപാലിക്കുന്നതും സംശയങ്ങൾക്ക് ഇടയാക്കുന്നു. എന്തായാലും സ്വകാര്യ ലോബിക്ക് കൊയ്ത്ത് കാലംതന്നെ.. വിഷയത്തിൽ കൊയിലാണ്ടി എം.എൽ.എയും നഗരസഭയും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും ആവശ്യം

Advertisements

Leave a Reply

Your email address will not be published. Required fields are marked *