KOYILANDY DIARY

The Perfect News Portal

മോഷ്ടാക്കൾ വിലസുന്നു. നടേലക്കണ്ടി ഭാഗത്ത് തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് പരാതി

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപം നടേലക്കണ്ടി ശ്രീകുമാറിന്റെ വീട്ടില്‍ കവര്‍ച്ചശ്രമം നടന്ന മേഖലയിൽ തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് ശ്രീകുമാറിൻ്റെ വീടിനു മുന്‍വശത്തെ വാതില്‍ ചെങ്കല്ല് കൊണ്ട് തകര്‍ത്ത് അകത്ത് കടക്കാനുള്ള ശ്രമം നടന്നത്. വീട്ടുകാർ ശബ്ദംകേട്ട് ഞെട്ടി ഉണര്‍ന്ന് ബഹളംവെച്ച് സമീപവാസികളെ വിളിച്ചതോടെ കവര്‍ച്ചാശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടതായി വീട്ടമ്മ നാരയണി പറഞ്ഞു.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കവര്‍ച്ച ശ്രമംനടത്തിയത് വാതിലിനും ലോക്കനും കേടുംപാടുകള്‍ സംഭവിച്ച നിലയിലാണ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കൊയിലാണ്ടി സ്റ്റേഡിയത്തിനു പിറകിലാണ് കവർച്ചാ ശ്രമം നടന്ന വീട്’ ദേശീയ പാതയിൽ നിന്നും സ്റ്റേഡിയംവഴി റെയിൽവെ സ്റ്റേഷനിലേക്കും പോകാം. എന്നാൽ രാത്രി ഈ മേഖലകളിൽ വെളിച്ചമില്ലാത്തത് മോഷ്ടാക്കൾക്ക് അനുഗ്രഹമായി മാറുന്നു. മാത്രമല്ല നേരത്തെ ഈ മേഖലകളിൽ പിടിച്ചുപറിയും നിത്യസംഭവമായിരുന്നെന്ന് സമീപവാസികൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *