KOYILANDY DIARY

The Perfect News Portal

ഹൈദരാബാദില്‍ കോളേജ്‌ വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഹൈദരാബാദ് ശ്രീ ചൈതന്യ കോളേജിലെ വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. സ്വാതിക എന്ന പതിനാറുകാരിയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ്‌ സ്വാതിക അമ്മയെ വിളിച്ച്‌ തനിക്ക് ഹോസ്റ്റലില്‍ തുടരണ്ട എന്ന് അറിയിച്ചിരുന്നു. ഇന്നലെ ഉച്ചവരെ കുട്ടി ക്ലാസില്‍ ഹാജരായിരുന്നു. ഉച്ചയ്ക്ക് ഊണു കഴിക്കാനായി എല്ലാവരും ക്ലാസില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് സ്വാതിക ഹോസ്റ്റല്‍ മുറിയില്‍ എത്തിയത്.

ഒന്നരയോടെ ഭക്ഷണം കഴിച്ചശേഷം ക്ലാസിലേക്ക് പുറപ്പെട്ട കുട്ടികളആണ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. മുറിയില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്തുപയോഗിച്ചാണ് കുട്ടി തീകൊളുത്തിയതെന്ന് വ്യക്തമായിട്ടില്ല. സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മുറിയില്‍ നിന്നും ആത്മഹത്യകുറിപ്പൊന്നും ലഭിച്ചിട്ടില്ല. പഠിക്കാന്‍ മിടുക്കിയായ സ്വാതികയുടെ ആത്മഹത്യ വിശ്വസിക്കാന്‍ പ്രയാസപ്പെടുകയാണ് മാതാപിതാക്കളും സുഹൃത്തുക്കളും.

Leave a Reply

Your email address will not be published. Required fields are marked *