KOYILANDY DIARY

The Perfect News Portal

സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗായി അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധി പ്രസ്താവിക്കുന്നത്.

ഹര്‍ജയില്‍ വാദം കേള്‍ക്കുന്നതിനിടെ ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ തെളിവുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു.

സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സൗമ്യ ട്രെയിനില്‍ നിന്നും ചാടി എന്നാണ് കേസിലെ സാക്ഷിമൊഴികളെന്നും, ഊഹാപോഹങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്നും കോടതി പ്രോസിക്യൂഷനോട് പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *