KOYILANDY DIARY

The Perfect News Portal

കർണ്ണാടകയിൽ റയിൽ ബന്ദ്‌ : സുരക്ഷ ശക്തമാക്കി

ബെംഗളൂരു: കാവേരി വിഷയത്തില്‍ കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത റെയില്‍ ബന്ദിന്റെ പശ്ചാത്തലത്തില്‍ റെയില്‍വെ പോലീസ് സുരക്ഷ ശക്തമാക്കി. ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവണ്ടികള്‍ തടയുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

രാവിലെ 6 മുതല്‍ വൈകീട്ട് ആറുവരെയാണ് റെയില്‍ ബന്ദ്. കാവേരി വിഷയത്തില്‍ കേന്ദ്രത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടി നടത്തുന്ന റെയില്‍ ഉപരോധം സമാധാനപരമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. റോഡ് ഗതാഗതത്തെ പ്രതിഷേധം ബാധിക്കാന്‍ ഇടയില്ല.

സംഘര്‍ഷം ഒഴിവാക്കാന്‍ റെയില്‍വെ സ്റ്റേഷനുകളില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് കര്‍ണാടക റെയില്‍വെ പോലീസ് അറിയിച്ചു.

Advertisements

പ്രതിഷേധംമൂലം തീവണ്ടികള്‍ വൈകാന്‍ ഇടയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ പോലീസ് ഹെല്‍പ്പ്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നമ്ബര്‍: 18004251363.

തീവണ്ടി സമയം സംബന്ധിച്ച വിവരങ്ങള്‍ 9480802140 എന്ന വാട്സ് ആപ്പ് നമ്ബറിലും ലഭ്യമാക്കുമെന്ന് റെയില്‍വെ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തീവണ്ടി സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് റെയില്‍വെ അധികൃതരും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *