KOYILANDY DIARY

The Perfect News Portal

സ്വാശ്രയ സമരം; നിരാഹാരം അവസാനിപ്പിച്ചു – യു.ഡി.എഫ് തടിതപ്പി

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.. 17 ാം തിയതി വരെ നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്.

17 ാം തിയതി എന്ത് ചെയ്യണമെന്ന് അന്ന് ചേരുന്ന യുഡിഎഫ് യോഗം തീരുമാനിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു. സമരം നടത്തിയ എംഎല്‍എമാര്‍ക്ക് വൈകുന്നേരം നാലു മണിക്ക് സ്വീകരണം നല്‍കും. നിയമസഭ സമ്മേളിക്കാത്തപ്പോള്‍ സഭയ്ക്ക് മുന്നില്‍ സമരം നടത്തുന്നതില്‍ പ്രസക്തി ഇല്ലെന്ന് കണ്ടാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത്.

എന്നാൽ പതിനേഴ് കഴിഞ്ഞാൽ നിയമസഭ ഇല്ല് എന്നപേര് പറഞ്ഞ് പിൻവലിച്ച് സമരത്തെ ന്യായീകരിയ്ക്കാൻ യു.ഡി.എഫിന് സാധിക്കുകയില്ല. നിയമസഭ തുടങ്ങുന്നതിന് മുമ്പേ തന്നെ പതിനേഴാം തീയ്യതി നിയമസഭ അവസാനിക്കുമെന്ന് സ്പീക്കർ പ്രഖ്യാപിച്ചിരുന്നു. ഇത് യു.ഡി.എഫിന് തലവേദനയാകും. സമരം തുടങ്ങിയ യു.ഡി.എഫ.് ഒന്നോ, രണ്ടോ ദിവസത്തിനുളളിൽ തീർക്കാമെന്ന കണക്ക്കൂട്ടലിലായിരുന്നു. എന്നാൽ പിണറായി വിജയനെന്ന മുഖ്യമന്ത്രി ഇത്ര കാർക്കശ്യ സ്വഭാവത്തോടുകൂടി സമരത്തെ നേരിടുമെന്ന് പ്രതീക്ഷിച്ചില്ല. ഇവിടെയാണ് യു.ഡി.എഫിന്റെ കണക്ക് കൂട്ടലുകൾ പിഴച്ചത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *