KOYILANDY DIARY

The Perfect News Portal

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് യു .കെ. കുമാരന്

തിരുവനന്തപുരം> ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് യു .കെ.  കുമാരന് സമ്മാനിക്കും. അദ്ദേഹത്തിന്റെ തക്ഷന്‍കുന്ന് സ്വരൂപം എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. വലയാര്‍ രാമവര്‍മ്മ സ്മാരക ട്രസ്റ്റാണ് അവാര്‍ഡ് നല്‍കുന്നത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്ക്കാരം. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് പുരസ്ക്കാരം സമ്മാനിക്കും.

ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു കെ കുമാരന്‍ കോഴിക്കോട് പയ്യോളി സ്വദേശിയാണ്. കേരള സാഹിത്യ അക്കാദമി മുന്‍ വൈസ് പ്രസിഡന്റായ അദ്ദേഹം നിലവില്‍ കേരള കൌമുദി പത്രാധിപ സമിതി അംഗമാണ്. വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പുരസ്ക്കാരം, ചെറുകാട് പുരസ്ക്കാരം എന്നിവ നേടിയ കൃതിയാണ് തക്ഷന്‍കുന്ന് സ്വരൂപം.

Leave a Reply

Your email address will not be published. Required fields are marked *