KOYILANDY DIARY

The Perfect News Portal

സേവാഭാരതിയുടെ തെരുവോര അന്നദാന പദ്ധതിയിലേക്ക് സംഭാവന നൽകി

കൊയിലാണ്ടി: സേവാഭാരതി തെരുവോര അന്നദാന പദ്ധതിയുടെ ഭാഗമായി മഹാനവമി നാളിൽ ഒരു നേരത്തെ ഭക്ഷണം നൽകി നവമി കൃഷ്ണയുടെ പിറന്നാൾ ആഘോഷം. തുവ്വക്കോട്  മീത്തലെ കൊല്ലോറ ഉണ്ണിക്കൃഷ്ണൻ്റെയും അഞ്ജലി ഉണ്ണിക്കൃഷ്ണൻ്റെയും മകൾ നവമി കൃഷ്ണയുടെ എട്ടാമത്തെ ജന്മദിനത്തിലാണ് അന്നദാനത്തിനുള്ള സഹായം എത്തിച്ചത്. സേവാഭാരതി തെരുവോര അന്നദാന പദ്ധതിയിൽ താലൂക്ക് ആശുപത്രിയിലും, തെരുവോരത്തും, കൊറോണ രോഗം ബാധിച്ച് ഭക്ഷണം പാചകം ചെയ്യാൻ കഴിയാത്ത വീടുകളിലുമാണ് അന്നദാനം നടത്തുന്നത്. അന്നദാനത്തിലേക്ക് സഹായിച്ച ഉണ്ണിക്കൃഷ്ണനെയും കുടുംബത്തെയും സേവാഭാരതി ഭാരവാഹികൾ അഭിനന്ദിച്ചു.


Leave a Reply

Your email address will not be published. Required fields are marked *