KOYILANDY DIARY

The Perfect News Portal

സാമൂഹികസേവനത്തിന്റെ കൈത്തിരി തെളിയിച്ച്‌ ശ്രീചിന്മയ

പേരാമ്പ്ര: പഠനപ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്തേക്ക് സാമൂഹികസേവനത്തിന്റെ കൈത്തിരി തെളിയിക്കുകയാണ് പേരാമ്പ്രയിലെ സമാന്തര വിദ്യാഭ്യാസസ്ഥാപനം. ശ്രീചിന്മയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ശ്രീചിന്മയ ഫെസ്റ്റിന്റെ ഭാഗമായാണ് നിര്‍ധനവിദ്യാര്‍ഥിക്ക് വീട് നിര്‍മിച്ചുനല്‍കുന്നത്. വിദ്യാര്‍ഥികൂട്ടായ്മയില്‍ സാമൂഹികസേവനപദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് പ്രിന്‍സിപ്പല്‍ എ. നാരായണന്‍, ഒ.പി. ചന്ദ്രന്‍, ഇ.സി. അശോകന്‍ എന്നിവര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 12-ന് തുടങ്ങിയ ശ്രീചിന്മയഫെസ്റ്റിന്റെ സമാപനദിന പരിപാടികള്‍ 18-ന് പേരാമ്പ്ര സുരഭി അവന്യൂവില്‍ നടക്കും.