KOYILANDY DIARY

The Perfect News Portal

സഹപാഠിയുടെ നൂറുരൂപ മോഷ്ടിച്ചതിന് സ്കൂള്‍ അധികൃതര്‍ ശാസിച്ച പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു

മൈസൂര്‍: സഹപാഠിയുടെ നൂറുരൂപ മോഷ്ടിച്ചതിന് സ്കൂള്‍ അധികൃതര്‍ ശാസിച്ചതിലുള്ള മനോവിഷമത്താല്‍ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു. മൈസൂര്‍ സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ പവനാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ശ്രീ ഭൈരവേശ്വരാ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് പവന്‍.

സഹപാഠിയുടെ നൂറു രൂപ മോഷ്ടിച്ച പവന്‍ അതില്‍ മുപ്പതു രൂപ ചെലവാക്കി. എന്നാല്‍ ഇതിനിടെ തെറ്റ് മനസിലാക്കിയ കുട്ടി സുഹൃത്തിന് പണം തിരികെ നല്‍കി. എന്നാല്‍ സംഭവമറിഞ്ഞ സ്കൂള്‍ അധികൃതര്‍ വെറുതെ വിടാന്‍ ഭാവമില്ലായിരുന്നു. കുട്ടിയുടെ പിതാവ് ജയശീലനെ വിളിച്ചുവരുത്തി വിവരം ധരിപ്പിച്ചു. തുടര്‍ന്ന് പിതാവ് മകനെ ശകാരിച്ചിരുന്നു. ഇതേതുടര്‍ന്ന് സ്കൂളില്‍ നിന്നും വീട്ടിലെത്തിയ പവന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

അയല്‍വീട്ടില്‍ നിന്നും താക്കോല്‍ വാങ്ങി വാതില്‍ തുറന്ന പവന്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുന്ന അവസരത്തില്‍ പവന്‍ സ്കൂള്‍ യൂണിഫോമിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മകനെ കളിയാക്കിയ സ്കൂള്‍ അധികൃതര്‍ക്കെതിരെ പവന്റെ പിതാവ് ജയശീലന്‍ പരാതി നല്‍കി. മകന്‍ 100 രൂപ മോഷ്ടിച്ചെങ്കിലും അതില്‍ ചെറിയ ഒരുഭാഗം മാത്രമേ ചെലവാക്കിയുള്ളൂവെന്നും തെറ്റ് മനസിലാക്കി പണം സുഹൃത്തിന് തിരിച്ചുനല്‍കിയെന്നും ജയശീലന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *