KOYILANDY DIARY

The Perfect News Portal

വ​യ​നാ​ട്ടി​ല്‍ വ​ന്‍ സ്ഫോ​ട​ക വ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​യ​നാ​ട്ടി​ല്‍ വ​ന്‍ സ്ഫോ​ട​ക വ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി. ലോ​റി​യി​ല്‍ ഉ​ള്ളി​ച്ചാ​ക്കു​ക​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ലോ​റി​യി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന വ​ന്‍ സ്ഫോ​ട​ക വ​സ്തു ശേ​ഖ​ര​മാ​ണ് ബ​ത്തേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 200 പെ​ട്ടി​ക​ളി​ല്‍ ജ​ലാ​റ്റി​ന്‍ സ്റ്റി​ക്കു​ക​ളും വെ​ടി​യു​പ്പും 10 പെ​ട്ടി തി​രി​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ മു​ത്ത​ങ്ങ​യി​ലെ ത​ക​ര​പ്പാ​ടി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്ഫോ​ട​ക വ​സ്തു​വു​മാ​യി വ​ന്ന ലോ​റി പി​ടി​കൂ​ടി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ പോലീസ് അറസ്റ്റ് ചെയ്തു. ലോ​റി ഡ്രൈ​വ​ര്‍ തൃ​ശൂ​ര്‍ ദേ​ശ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ സ​ത്യ​നേ​ശ​ന്‍ (59), ക്ലീ​ന​ര്‍ കൃ​ഷ്ണ​കു​മാ​ര്‍ (40) എ​ന്നി​വ​രും ലോ​റി​ക്കു മു​ന്നി​ലാ​യി പൈ​ല​റ്റ് കാ​റി​ല്‍ വ​ന്നി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ രം​ഗ​നാ​ഥ​ന്‍ (38) സു​ര​ളി കൃ​ഷ്ണ​ന്‍ (36) എ​ന്നി​വ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളു​രു​വി​ല്‍ നി​ന്നും മ​ഞ്ചേ​രി​യി​ലേ​ക്കാ​ണ് സ്ഫോ​ട​ക വ​സ്തു കൊ​ണ്ടു​വ​രു​ന്ന​തെ​ന്നാ​ണ് പി​ടി​യി​ലാ​യ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച ലോ​റി ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് രാ​ജ്പാ​ല്‍ മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധി​ച്ച്‌ വ​രി​ക​യാ​ണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *