KOYILANDY DIARY.COM

The Perfect News Portal

വോഡഫോണ്‍ ഫ്ളെക്സ് റീചാര്‍ജ് പദ്ധതി ആരംഭിച്ചു

കൊച്ചി: വോഡഫോണ്‍ പ്രീ പെയ്ഡ് വരിക്കാര്‍ക്കായി വോഡഫോണ്‍ ഫ്ളെക്സ് റീചാര്‍ജ് പദ്ധതി ആരംഭിച്ചു. വോയ്സ്, ഡാറ്റ, റോമിങ്, എസ്.എം.എസ്. എന്നിവയില്‍ പരിധികള്‍ ഒഴിവാക്കുന്ന ഓഫറുകളാണ് ഫ്ളെക്സ് റീചാര്‍ജില്‍ ലഭിക്കുക. ഒരു റീചാര്‍ജില്‍ ഇവയെല്ലാം ലഭ്യമാവും. 28 ദിവസമായിരിക്കും റീചാര്‍ജ് കാലാവധി.

യൂസേഴ്സിന് ഇഷ്ടമുള്ള കൂടുതല്‍ വോയ്സോ, ഡാറ്റയോ ഉപയോഗിച്ച്‌ പണത്തിനു കൂടുതല്‍ മൂല്യം നേടാനാകുന്നതാണ് പുതിയ വോഡഫോണ്‍ ഫ്ളെക്സ് പദ്ധതി . ഉപയോഗിക്കാത്ത റീചാര്‍ജ് തുക പിന്നീട് ഉപയോഗിക്കാന്‍ കഴിയും.

90 ശതമാനം ഉപഭോക്താക്കളും പ്രീപെയ് ഡ് ആണ് ഉപയോഗി ക്കാന്‍ താല്‍പ്പര്യപ്പെടുന്നതെന്നും ദശലക്ഷക്കണ ക്കിനു വരു ന്ന പ്രീപെയ്ഡ് ഉപ ഭോക്താക്കള്‍ ക്ക് ലളിതവും കൂടുതല്‍ ആസ്വാദ്യവുമായ അനുഭവ ങ്ങള്‍ പ്രദാനം ചെയ്യുക എന്നതു ലക്ഷ്യമിട്ടാണ് വോഡ ഫോണ്‍ ഫ്ളെ ക്സ് അവതരിപ്പിക്കുന്നതെന്നും വോഡ ഫോണ്‍ ഇന്ത്യ യുടെ കൊമേഴ്സ്യല്‍ ഡയറക്ടര്‍ സന്ദീപ് കടാരിയ ചൂണ്ടിക്കാട്ടി

119 രൂപ (325 ഫ്ളെക്സ്) 199 രൂപ (700 ഫ്ളെക്സ്), 299 രൂപ (1200 ഫ്ളെക്സ്), 399 രൂപ (1750 ഫ്ളെക്സ്) എന്നിങ്ങനെയാണ് പദ്ധതി ലഭ്യമാക്കിയിട്ടുള്ളത്. വിവിധ സര്‍ക്കിളുകളില്‍ നിരക്കുകളില്‍ വ്യതിയാനമുണ്ടാകും

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!