KOYILANDY DIARY.COM

The Perfect News Portal

വിവിധ ക്ഷേത്രങ്ങളില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

കൊച്ചി: വിജയദശമി ദിനത്തില്‍ സംസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളില്‍ നിരവധി കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.  കൊല്ലൂര്‍ മൂകാംബികയിലും തുഞ്ചന്‍പറമ്പിലും വിപുലമായ ഒരുക്കങ്ങളാണുള്ളത്. സാംസ്കാരിക സാമൂഹികരംഗങ്ങളിലെ പ്രമുഖര്‍  കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്തു. ചോറ്റാനിക്കര ദേവി ക്ഷേത്രം, ദക്ഷിണ മൂകാംബിയായ പനച്ചിക്കാട് ക്ഷേത്രം തിരുവനന്തപുരം നവരാത്രി മണ്ഡപം എന്നിവിടങ്ങളിലും വിദ്യാരംഭത്തിന് വന്‍ തിരക്കാണ്.

ആദ്യാക്ഷരം കുറിക്കാന്‍ ആയിരക്കണക്കിന് കുരുന്നുകളാണ് ഇത്തവണയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ എത്തിയത്. പുലര്‍ച്ചെ 3 മുതല്‍ തന്നെ സരസ്വതി മണ്ഡപത്തില്‍ എഴുത്തിനിരുത്തല്‍ ആരംഭിച്ചു.

തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ രാവിലെ അഞ്ചോടെ എഴുത്തിനിരുത്തല്‍  ആരംഭിച്ചു.  പാരമ്പര്യ എഴുത്താശാന്‍മാര്‍ക്ക് സാഹിത്യകാരന്‍മാരും ആദ്യാക്ഷരം കുറിച്ചുകൊടുത്തു.  ചടങ്ങിന് തുഞ്ചന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍, കെ.പി. രാമനുണ്ണി, പി.കെ. ഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ക്ഷേത്രങ്ങള്‍ക്കു പുറമെ നിരവധി സാംസ്കാരിക സ്ഥാപനങ്ങളും വിദ്യാരംഭ ചടങ്ങുകള്‍ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!