KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിജയദശമി നാളിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. രാവിലെ 6.30ന് നാദസ്വര കച്ചേരി, ഓട്ടൻതുളളൽ, സരസ്വതീ പൂജ, ഗ്രന്ഥം എടുക്കൽ തുടർന്ന് 9.30ന് അരിയിലെഴുത്ത് ആരംഭിച്ചു.

dasami

 

മേൽശാന്തി എൻ. നാരായണൻ മൂസത്, മുൻ മേൽശാന്തി എൻ.പി നാരായണൻ മൂസത്, കേശവൻ മൂസത്, എൻ. കുഞ്ഞിശങ്കരൻ മൂസത്, വരോടി ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരി, പ്രശസ്ത സാഹിത്യകാരൻ മേലൂർ വാസുദേവൻ, സിനിമ ഗാന രചയിതാവ് രമേശ് കാവിൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇന്ന് പുലർച്ചെമുതൽ വൻ ഭക്തജന തിരക്കാണ് പിഷാരികാവിൽ അനുഭവപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *