KOYILANDY DIARY.COM

The Perfect News Portal

കുഴിച്ചാലിൽ മോഹനന്റെ ശവസംസ്‌ക്കാരം നടക്കുന്നു

കണ്ണൂര്‍ >  ഇന്നലെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ സിപിഐ എം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹനന്റെ (50) സംസ്കാരം ചൊവ്വാഴ്ച നടക്കും.  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച രാവിലെ വിലാപ യാത്രയായി എത്തിച്ച് ഉച്ചയ്ക്ക് മുമ്പായി വീട്ടുവളപ്പില്‍ സംസ്ക്കരിക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂ‍ൂര്‍ ജില്ലയിലും മാ‍ഹിയിലും ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കുകയാണ്. വാഹനങ്ങളെ ഹര്‍ത്താലില്‍ നീന്ന് ഒഴിവാക്കിയിട്ടുണ്ട്.mohanan

പിണറായിക്കടുത്ത് വാളാങ്കിച്ചാലില്‍ ഷാപ്പ് തൊഴിലാളിയായ മോഹനനെ ആറംഗ ആര്‍. എസ്. എസ്. സംഘം ഷാപ്പില്‍ കയറി വെട്ടുകയായിരുന്നു. ഓംനി വാനില്‍ മുഖംമൂടിയാണ് സംഘം എത്തിയത്. ഉടന്‍ തന്നെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍   രക്ഷിയ്ക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ: ഒ. ടി. സുചിത്ര. മക്കള്‍: മിഥുന്‍, സ്നേഹ (വിദ്യാര്‍ഥി). അഞ്ച് മാസത്തിനിടെ കണ്ണൂരില്‍ മൂന്ന് സിപിഐ എം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ്  ഗുണ്ടകള്‍ കൊലപ്പെടുത്തിയത്. രണ്ടാഴ്ച കൊണ്ട് ജില്ലയില്‍ നാല് പാര്‍ട്ടി പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!