KOYILANDY DIARY

The Perfect News Portal

വലിയാനവട്ടത്ത് കാട്ടാന ചരിഞ്ഞത് പ്ലാസ്റ്റിക് മാലിന്യം ഉള്ളില്‍ ചെന്നെന്ന് വനം വകുപ്പ്

തിരുവനന്തപുരം: ശബരിമല വലിയാനവട്ടത്ത് കാട്ടാന ചരിഞ്ഞത് പ്ലാസ്റ്റിക് മാലിന്യം ഉള്ളില്‍ ചെന്നെന്ന് വനം വകുപ്പ്. മാലിന്യം നീക്കുന്നതില്‍ ദേവസ്വംബോര്‍ഡ് വീഴ്ച വരുത്തിയെന്ന് കാട്ടി നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് വനംവകുപ്പിന്റെ തീരുമാനം. മകരവിളക്ക് കഴിഞ്ഞ് നട അടച്ച ദിവസം തന്നെ മാലിന്യസംസ്കരണ പ്ലാന്‍റുകളുടെ പ്രവര്‍ത്തനം നിന്നു.

ഇതോടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കവറുകളും കുപ്പികളും പഴച്ചാറുകള്‍ നിറക്കുന്ന ടെട്രാപാക്കുകളും സ്ഥലത്ത് ചിതറികിടക്കുകയാണ്. തിരക്ക് ഒഴിഞ്ഞതോടെ കാട്ടാനകൂട്ടം പ്ലാന്‍റിലെത്തി ഇവകഴിച്ചു തുടങ്ങി. ഇത്തരത്തില്‍ പ്ലാസ്റ്റികം മാലിന്യം ഉള്ളില്‍ ചെന്നാണ് കാട്ടനചരിഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇത് സ്ഥിരീകരിക്കുന്നുണ്ട്.

മാലിന്യം നീക്കം ചെയ്യുന്നതില്‍ ബോര്‍ഡ് വീഴ്ചവരുത്തിയെന്ന് കാട്ടി വനം വകുപ്പ് ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ക്ക് കത്ത് നല്‍കി. പത്ത് ദിവസത്തിനകം മാലിന്യം പൂര്‍ണമായും മാറ്റണമെന്ന കാണിച്ച്‌ ദേവസ്വം ബോര്‍ഡിന് നോട്ടീസ് അയച്ചിട്ടുണ്ട്. 

Advertisements

Leave a Reply

Your email address will not be published. Required fields are marked *