KOYILANDY DIARY

The Perfect News Portal

വനിതാ പൊലീസ് കോണ്‍സ്റ്റബിളിനു നേരേ ആസിഡ് ആക്രമണം

വെല്ലൂര്‍: തമിഴ്നാട്ടിലെ വെല്ലൂരില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിനു നേരേ ആസിഡ് ആക്രമണം. വനിതാ പൊലീസ് സ്റ്റേഷനില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന ലാവണ്യയുടെ നേര്‍ക്കാണ് മുഖം മൂടി ധരിച്ചെത്തിയ അജ്ഞാതര്‍ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊളളലേറ്റ ലാവണ്യ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തില്‍ ഇവര്‍ക്കു കാഴ്ചശക്തി നഷ്ടപ്പെട്ടതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ലാവണ്യയുടെ മുഖത്തും, വലതു കയ്യിലും പരിക്കുകളുണ്ട്.

യൂണിഫോമിലായിരുന്ന ഉദ്യോഗസ്ഥയുടെ നേര്‍ക്കുണ്ടായ ആക്രമണം സമീപത്തുണ്ടായിരുന്ന നിരവധി പേരുടെ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും കുറ്റവാളികള്‍ മുഖം മൂടി ധരിച്ചെത്തിയതിനാല്‍ ഇവരെ തിരിച്ചറിയാന്‍ സാധിച്ചില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം കുറ്റവാളികളാരെന്നതിനേക്കുറിച്ച്‌ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *