KOYILANDY DIARY.COM

The Perfect News Portal

റിനോ ഫ്ലുവെന്‍സ് വിടചൊല്ലുന്നു…

റിനോ ഇന്ത്യ ആഡംബര സെഡാനായ ഫ്ലുവെന്‍സിനെ വിപണിയില്‍ നിന്നും പിന്‍വലിച്ചു. കമ്ബനി ഇതുവരെ ഇതിനെ കുറിച്ചൊന്നും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും കമ്ബനി വെബ്സൈറ്റില്‍ നിന്നും ഫ്ലുവെന്‍സിന്റെ പേര് നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റിനോ ഫ്ലുവെന്‍സ് വിടചൊല്ലുന്നു…

മഹീന്ദ്രയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചതിനുശേഷം റിനോ ഇന്ത്യയിലെത്തിച്ച ആദ്യ കാറായിരുന്നു ഫ്ലുവെന്‍സ്.

2011 മെയിലായിരുന്നു ഫ്ലുവെന്‍സിന്റെ ഇന്ത്യയിലുള്ള വിപണിപ്രവേശം. പിന്നീട് 2014ലായിരുന്നു ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ ഫേസ്ലിഫ്റ്റിനെ അവതരിപ്പിച്ചത്.

എന്നിട്ടും വിപണിയിലൊരു മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഈ ആഡംബര സെഡാന് കഴിഞ്ഞില്ല. വളരെ കുറച്ച്‌ യൂണിറ്റുകളുടെ വില്പന മാത്രം നടത്താനെ റിനോയ്ക്കും കഴിഞ്ഞുള്ളൂ.

റിനോ ഫ്ലുവെന്‍സ് വിടചൊല്ലുന്നു…

പുതുക്കിയ ബംബര്‍, പുതിയ ഹെഡ്ലാമ്ബ്, ക്രോം ഉള്‍പ്പെടുത്തിയ ഫോഗ് ലാമ്ബ്, എല്‍ഇഡി ഡിആര്‍എല്‍, അലോയ് വീലുകള്‍ എന്നീ പുതുമകള്‍ ഉള്‍പ്പെടുത്തിയിട്ടും ഫ്ലുവെന്‍സിന് വിപണിയിലൊരു സ്ഥാനം പിടിക്കാന്‍ സാധിച്ചില്ല.

108ബിഎച്ച്‌പിയും 240എന്‍എം ടോര്‍ക്കുമുള്ള 1.5ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഫ്ലുവെന്‍സിന് കരുത്തേകിയിരുന്നത്. എന്‍ജിനില്‍ 6സ്പീഡ് ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയിരുന്നു.

വില്പനയിലുണ്ടായ ഇടിവുകാരണമായിരിക്കണം റിനോ ഈ ആഡംബര സെഡാനെ പിന്‍വലിക്കാനുള്ള തീരുമാനം കൈകൊണ്ടിട്ടുണ്ടാവുക.

റിനോ ഫ്ലുവെന്‍സ് വിടചൊല്ലുന്നു…

കൂടുതല്‍ വില്പന കാഴ്ചവെക്കുന്ന ക്വിഡ്, എസ്‍യുവി ഡസ്റ്റര്‍ എന്നീ വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുന്നതായിരിക്കാം ഈ പിന്‍വലിക്കലിന്റെ മറ്റൊരു കാരണം.

റിനോ ഫ്ലുവെന്‍സ് വിടചൊല്ലുന്നു…

ഈ കഴിഞ്ഞ ആറുമാസങ്ങളിലായി ഫ്ലുവെന്‍സിന്റെ ഒരേയൊരു യൂണിറ്റുമാത്രമാണത്രെ വിറ്റഴിച്ചിട്ടുള്ളത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!