ഓടുന്ന കാറിന്റെ മുകളിലിരുന്ന് സാഹസികം; മൂന്നാറിൽ വീണ്ടും അപകടയാത്ര
.
മൂന്നാറിൽ വീണ്ടും വിനോദസഞ്ചാരികൾ അപകടയാത്ര നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. തെലങ്കാനയിൽ നിന്ന് എത്തിയ സഞ്ചാരികളാണ് അപകടകരമായ രീതിയിൽ യാത്ര ചെയ്തത്. സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിന്റെ ജനാലയിലൂടെ ശരീരം പുറത്തേക്കിട്ട്, വാഹനം ഓടിക്കൊണ്ടിരിക്കെ അതിന്റെ മുകളിലേക്ക് കയറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൂന്നാർ ഹൈഡൽ പാർക്കിന് സമീപമാണ് സംഭവം.




