KOYILANDY DIARY.COM

The Perfect News Portal

കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ ഓട്ടോ സെക്ഷൻ കൊയിലാണ്ടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

.
കൊയിലാണ്ടി: കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ ഓട്ടോ സെക്ഷൻ കൊയിലാണ്ടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂണിയൻ പ്രസിഡണ്ട് ഖാദർ പെരുവട്ടൂർ, ജനറൽ സെക്രട്ടറി രജീഷ് കളത്തിൽ, ട്രഷറർ സിനീഷ് എന്നിവരെ ജനറൽ ബോഡി യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു. യോഗത്തിൽ kmea ജില്ലാ സെക്രട്ടറി ഗണേഷ് ബാബു, ഖാദർ പെരുവട്ടർ, മുൻ പ്രസിഡണ്ട് നിഷാദ്, ഹാഷിം, ദിൽഷാദ്, സന്തോഷ്‌, രജീഷ് എന്നിവർ സംസാരിച്ചു. ബൈജു നന്ദി പറഞ്ഞു.
Share news