KOYILANDY DIARY

The Perfect News Portal

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി > രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 1 രൂപ 29 പൈസയും ഡീസലിന് 97 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ ഞായറാഴ്ച അര്‍ധരാത്രി നിലവില്‍ വരും. ഡിസംബറിലും പെട്രോള്‍ ലിറ്ററിന് 2 രൂപ 21 പൈസയും ഡീസലിന് 1 രൂപ 79 പൈസയും വര്‍ധിപ്പിച്ചിരുന്നു.

പുതിയ വര്‍ധനവോടെ പെട്രോള്‍ ലിറ്ററിന് 74.45  രൂപയാകും തിരുവനന്തപുരം ജില്ലയിലെ വില. നോട്ട് പിന്‍വലിക്കല്‍ നടപടി മൂലം വ്യാപരമാന്ദ്യം അനുഭവിക്കുന്ന ചെറുകിട-മൊത്തവ്യാപാര കച്ചവടക്കാര്‍ക്ക് ഇന്ധനവില വര്‍ധനവ് വന്‍ തിരിച്ചടിയാകും. സ്വകാര്യബസ് നിരക്ക് വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങളിലേക്ക് ഇന്ധനവിലയില്‍ ഉണ്ടായ മാറ്റം നയിച്ചേക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *