KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിയുടെ ‘സഹായഹസ്തം’ സബ്‌സിഡി വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയില്‍ മുഖ്യമന്ത്രിയുടെ ‘സഹായഹസ്തം’ പരിപാടിയുടെ ഭാഗമായി വായ്പ എടുത്ത 650 അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പലിശ സബ്‌സിഡി വിതരണം ചെയ്തു. ഒന്നാം കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. ഈ കാലത്ത് വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത അയല്‍ക്കൂട്ടങ്ങള്‍ക്ക് 9% പലിശ സബ്‌സിഡിയായി ഒന്നാംഘട്ടത്തില്‍ 51 ലക്ഷം രൂപയാണ് അനുവദിച്ചത്. നഗരസഭ അധ്യക്ഷ കെ.പി. സുധ വിതരണം ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ.ഷിജു, കെ.ഇ. ഇന്ദിര, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം. പ്രസാദ്, കനറാ ബാങ്ക് മാനേജര്‍മാരായ എ. വിനീഷ് ബാബു, ടി.വി. മധു, സി.ഡി.എസ്. അധ്യക്ഷ യു.കെ. റീജ എന്നിവര്‍ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *