KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ വാർഷികാലോഷത്തിന് തുടക്കമായി

കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായി രൂപംകൊണ്ട്, ഇപ്പോൾ ഫേസ്‌ബുക്കിലും, കേരളാ സൊസൈറ്റി ആക്ട് പ്രകാരം റെജിസ്റ്റർ ചെയ്തതുമായ, ഇന്ത്യയിലും  ഗൾഫ് രാജ്യങ്ങളിലുമായി വിവിധ ചാപ്റ്ററുകളോടെ പ്രവർത്തിക്കുന്ന കൊയിലാണ്ടി കൂട്ടം പത്താം വാർഷികത്തിന് തുടക്കമായി. മുൻ സുപ്രീം കോടതി ജഡ്ജ് , ജസ്റ്റിസ്  കുര്യൻ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. കൊയിലാണ്ടി കൂട്ടം പത്താം വാർഷികത്തിന്റെ ലോഗോപ്രകാശനം പ്രശസ്ത  സിനിമാ താരങ്ങളായ ലെന, സോണിയ മൽഹാർ, ജയരാജ് വാര്യർ, ഗായകൻ ജാസി ഗിഫ്റ്റ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

പത്താം വാർഷികത്തോടനുബന്ധിച്ച് വിവിധ ചാപ്റ്ററുകൾ ചേർന്ന് 10 ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കൊയിലാണ്ടിയുടെ  ചരിത്രവും, പ്രശസ്തരായ എഴുത്തുകാരുടെയും അംഗങ്ങളുടെയും രചനകൾ, വിവിധ ചാപ്റ്ററുകളുടെ നാടുകളിലെ വിവരങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചു സോവനീർ, കൊയിലാണ്ടി സർക്കാർ ആശുപത്രിയിൽ ഭക്ഷണ വിതരണം, ഓൺലൈനിലും ഓഫ് ലൈനിലുമായി ഒരു വർഷം നീണ്ട് നിൽക്കുന്ന വിവിധ കലാ സാംസ്കാരിക പരിപാടികൾ എന്നിവ നടക്കുമെന്ന് കൊയിലാണ്ടി കൂട്ടം സ്ഥാപകനും ഗ്ലോബൽ ചെയർമാനുമായ  ശിഹാബുദ്ധീൻ എസ് പി എച്ച്, വൈസ് ചെയർമാൻ പവിത്രൻ എന്നിവർ പറഞ്ഞു.

കൊയിലാണ്ടി വിവിധ ചാപ്റ്റർ ചെയർമാന്മാരായ കെ. ടി. സലിം (ബഹ്‌റൈൻ ചാപ്റ്റർ), എ. അസീസ് മാസ്റ്റർ (കൊയിലാണ്ടി ചാപ്റ്റർ), ജലീൽ മഷ്ഹൂർ  (യു. എ. ഇ ചാപ്റ്റർ), ഫൈസൽ മൂസ (ഖത്തർ ചാപ്റ്റർ), റാഫി കൊയിലാണ്ടി (റിയാദ് ചാപ്റ്റർ ), ശിഹാബ് കൊയിലാണ്ടി (ദമാം ചാപ്റ്റർ), നിയാസ് അഹ്മദ് (ഒമാൻ ചാപ്റ്റർ), ചന്ദ്രു പൊയിൽക്കാവ് (ബാംഗ്ലൂർ ചാപ്റ്റർ) എന്നിവർ അറിയിച്ചു.  ജനപ്രതിനിധികളും, അഭ്യുദയകാംക്ഷികളും,ഗ്ലോബൽ കൗൺസിൽ നേതാക്കളും, വിവിധ ചാപ്റ്റർ പ്രതിനിധികളും അടങ്ങുന്ന 101 അംഗ സ്വാഗത സംഘത്തിന്റെ വിവരങ്ങളും, ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും വിശദ വിവരണങ്ങളും ഉടനെ പ്രഖ്യാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *