KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി കോഴ നല്‍കി. ബിജു രാധാകൃഷ്ണന്‍

കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നൽകിയെന്ന് സോളർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ. മൂന്ന്  ഘട്ടമായാണ് അഞ്ചര കോടിരൂപ  മുഖ്യമന്ത്രിക്ക് കൈമാറിയത്. അഞ്ച് കോടി പത്ത് ലക്ഷം മുഖ്യമന്ത്രിക്ക് നേരിട്ടാണ് നല്‍കിയത്. ലാഭം ടീം സോളാറിന് 60 ശതമാനവും  മുഖ്യമന്ത്രി 40 ശതമാനവുംഎന്ന നിലയില്‍ വീതിച്ചെടുക്കാമെന്നായിരുന്നു ധാരണ. സലിം രാജ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കോഴനല്‍കിയതെന്നും ബിജു രാധാകൃഷ്ണന്‍ മൊഴിനല്‍കി.