KOYILANDY DIARY

The Perfect News Portal

മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ചയാൾ പിടിയിൽ

പേരാമ്പ്ര: ചെറുവണ്ണൂർ; മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ബുധനാഴ്ച ഉച്ചയോടുകൂടിയാണ് ചെറുവണ്ണൂർ സർവീസ് സഹകരണ ബാങ്കിൽ മുക്കു പണ്ടവുമായി എത്തിയ അരിക്കുളം ചട്ടംവള്ളി വീട്ടിൽ നൗഷാദ് (45) എന്നായാൾ പിടിയിലായത്. സ്വർണ്ണാഭരണം എന്ന വ്യാജേന മുക്കുപണ്ടം പണയപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ സ്വർണത്തിന്റെ മാറ്റ് പരിശോധിക്കുമ്പോൾ സംശയം തോന്നിയതോടെയാണ് ഇയാൾക്കെതിരെ ബാങ്ക് ജീവനക്കാർ പോലീസിൽ രഹസ്യമായി വിവരം അറിയിച്ചത്.

ബേങ്ക് സെക്രട്ടറിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും പ്രതിയെ എസ് ഐ പ്രശോഭിന്റെ നേത്രത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. സംഘത്തിൽ  എസ് ഐ മാരായ  സുരേഷ്, ശശിധരൻ, എ.എസ്‌.ഐ ഷജിൽകുമാർ എന്നിവരും ഉണ്ടായിരുന്നു. പ്രതിക്ക് വ്യാജ സ്വാർണ്ണാഭരണ പണയ ലോബിയുമായി ബന്ധമുള്ളതായി സംശംയിക്കുന്നു എന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *