KOYILANDY DIARY

The Perfect News Portal

മഴ പെയ്യിക്കാന്‍ യാഗം നടത്തി; യജ്ഞശാലയ്ക്ക് തീപിടിച്ചു

മേധക് > മഴ പെയ്യിക്കാന്‍ തെലങ്കാനയില്‍ നടത്തിയ യാഗത്തിനിടെ യജ്ഞശാലയ്ക്ക് തീപിടിച്ചു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ ഏഴുകോടി രൂപ ചെലവില്‍ നിര്‍മിച്ച പന്തലിനാണ് തീപിടിച്ചത്.  ഞായറാഴ്ച പകല്‍ ഒന്നരയോടെയാണ് സംഭവം.  യാഗത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എത്താനിരിക്കെയാണ് തീപിടിത്തം. സംഭവത്തെ തുടര്‍ന്ന് രാഷ്ട്രപതിയുടെ സന്ദര്‍ശനം റദ്ദാക്കി.  പ്രധാന പന്തലിലാണ് തീപിടിച്ചത്. മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. നാല് അഗ്നിശമന യൂണിറ്റുകള്‍ അരമണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. യാഗത്തില്‍ പങ്കെടുക്കാനെത്തിയ  ആയിരക്കണക്കിനാളുകളെ ഉടന്‍ ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരിക്കില്ല.