KOYILANDY DIARY

The Perfect News Portal

എന്‍ഡോസള്‍ഫാന്‍ സംയുക്ത സമരസമിതി ജനുവരി 26ന് അനിശ്ചിതകാല പട്ടിണി സമരത്തിന് നേതൃത്വം നല്‍കുമെന്ന് വി.എസ്

തിരുവനന്തപുരം> എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ സംയുക്ത സമരസമിതി ജനുവരി 26ന് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിക്ക് മുന്നില്‍ ആരംഭിക്കുന്ന അനിശ്ചിതകാല പട്ടിണി സമരത്തിന് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.  2014 ജനുവരി 26ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ നടത്തിയ കഞ്ഞിവെപ്പു സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ മന്ദിരത്തിലെ ചേംബറില്‍ വെച്ച് ചേര്‍ന്ന യോഗത്തിലെടുത്ത ഒരു തീരുമാനം പോലും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രഖ്യാപനങ്ങള്‍ നടത്തുകയും, തീരുമാനങ്ങളെടുക്കുകയും ചെയ്തിട്ട് അവ നടപ്പാക്കാതിരിക്കുകയാണ് സര്‍ക്കാര്‍.  ഈ സാഹചര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ സംയുക്ത സമരസമിതി വീണ്ടും സമരം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സമരം വിജയിപ്പിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് വി എസ് അഭ്യര്‍ത്ഥിച്ചു.