KOYILANDY DIARY.COM

The Perfect News Portal

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്. ദമാമില്‍ നിന്നും നജ്മ ഹജ്ജ് ആന്റ് ഉംറ ഗ്രൂപ്പില്‍ യാത്രതിരിച്ചവരാണ് അപകടത്തില്‍ പെട്ടത്.

ദമാം റിയാദ് ഹൈവയില്‍ റിയാദിലേക്ക് 170 കിലോമീറ്റര്‍ ദൂരത്തുള്ള ചെക്ക് പോയിന്റിന് സമീപത്താണ് അപകടം നടന്നത്. കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

പട്ടാമ്പി സ്വദേശിയും രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ എക്‌സിക്യൂടിവും എസ് എസ് എഫ് പാലക്കാട് ജില്ലാ മുന്‍ വൈസ് പ്രസിഡന്റും ആയിരുന്ന കബീര്‍ സഖാഫി , മലപ്പുറം കോടൂര്‍ സ്വദേശി കോടൂര്‍ കുഞ്ഞോന്‍ എന്ന സൈതലവി, ബസ് ഡ്രൈവര്‍ മംഗലാപുരം സ്വദേശി ഷൗക്കത്ത് എന്നിവരാണ് മരിച്ചത്.

കബീര്‍ സഖാഫിയും സൈതലവിയും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞിരുന്നു . ബസ് ഡ്രൈവര്‍ ഷൗക്കത്തിനെ എയര്‍ ആബുലന്‍സില്‍ റിയാദിലെ ശുമൈസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താന്‍ ആയില്ല.

 

Share news
error: Content is protected !!