KOYILANDY DIARY

The Perfect News Portal

മധുവിനെ മോഷണം ആരോപിച്ച്‌ തല്ലിക്കൊന്ന കേസിലെ 11 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണം ആരോപിച്ച്‌ തല്ലിക്കൊന്ന കേസിലെ 11 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഏഴ് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. 16 പ്രതികളില്‍ 11 പേര്‍ക്കായാണ് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. മണ്ണാര്‍കാട് പ്രത്യേക കോടതി ആണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.

ഫെബ്രവരി 22നാണ് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ നാട്ടുകാര്‍ മധുവിനെ പിടികൂടി മര്‍ദ്ദിച്ച ശേഷം പൊലീസില്‍ ഏല്പിച്ചത്. തലയ്ക്ക് മര്‍ദ്ദനമേറ്റ മധു പൊലീസ് ജീപ്പില്‍ വച്ച്‌ മരിക്കുകയായിരന്നു. മാനസികസ്വാസ്ഥ്യമുള്ള മധു ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്. പലചരക്ക് കടയില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു നാട്ടുകാര്‍ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയത്.

Leave a Reply

Your email address will not be published. Required fields are marked *