KOYILANDY DIARY

The Perfect News Portal

മതാചാര പ്രകാരം 68 ദിവസം ഉപവാസമിരുന്ന13 കാരി മരിച്ചു

ഹൈദരാബാദ്> മതാചാര പ്രകാരം 68 ദിവസം ഉപവാസമിരുന്ന13 കാരി മരിച്ചു. ഹൈദരാബാദ് സ്വദേശിനിയും എട്ടാം ക്ളാസ്സ് വിദ്യാര്‍ഥിനിയുമായ ആരാധനയാണ് നാല് മാസം നീണ്ട ചൌമാസ ഉപവാസം നടത്തിയത്. ജൈന മതവിശ്വാസികളിലെ  പ്രായമേറിയവര്‍ അനുഷ്ഠിച്ചു വരുന്ന ചടങ്ങാണ് ചൌമാസ ഉപവാസം. ഉപവാസം പൂര്‍ത്തിയാക്കി രണ്ട് ദിവസം കഴിഞ്ഞാണ് മരിച്ചത്. കുഴഞ്ഞു വീണ പെണ്‍കുട്ടിയെ ആശുപത്രിയലലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉപവാസം പൂര്‍തിയാക്കിയ പെണ്‍കുട്ടിയെ ‘ബാലതപസ്വി’എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്.  ആരാധനയുടെ ഉപവാസം 68 ദിവസം തികച്ചതിന്റെ ആഘോഷങ്ങളില്‍ ഒരു തെലങ്കാന മന്ത്രിയും എംപിയും പങ്കെടുത്തതിന്റെ ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടിക്ക് ലഭിച്ച നിരവധി സമ്മാനങ്ങഴും വീട്ടില്‍ കൂട്ടിയിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *