KOYILANDY DIARY

The Perfect News Portal

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ വിമാനത്താവളത്തിൽവെച്ച് പിടികൂടി

കൊയിലാണ്ടി: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കാനഡയിലെക്ക് കടക്കാൻ ശ്രമിക്കവെ മിന്നൽ നീക്കത്തിലൂടെ സി.ബി.ഐ. പിടികൂടി, ഈ പിടികൂടലിന് പിന്നിൽ ഒരു കൊയിലാണ്ടി ടച്ചുണ്ട്. കൊയിലാണ്ടിയിൽ ദീർഘകാലം എസ്. ഐ. ആയിരുന്ന നിപുൺശങ്കർ ആണ് ഇയാളെ വിമാനത്തിൽ വെച്ച് പിടികൂടിയത്. ഇദ്ദേഹം ഇപ്പോൾ സി.ബി.ഐ.യിൽ എസ്.ഐ.യാണ്. കഴിഞ്ഞ ദിവസം ദൽഹി വിമാനത്താവളത്തിലായിരുന്നു സംഭവം.

കനേഡിയൻ ” – കൊടുങ്ങല്ലൂർ സ്വദേശി ശ്രീകാന്ത് മേനോനെയാണ് വിമാനം പറന്നുയരാൻ ഏതാനും നിമിഷം മാത്രം ബാക്കി നിൽക്കെ സി.ബി.ഐ. സംഘം പിടികൂടിയത്, കാനഡിയിൽ വെച്ച് ഭാര്യ ശ്രുതിയെ മർദ്ദിക്കുകയും, ബലമായി രാസവസ്തു കുടിപ്പിക്കുകയും ചെയ്യുകയായിരുന്നു അതീവ ഗുരുതരാവസ്ഥയിലായിരുന്നു ശ്രുതി എല്ലാ വിവരവും വെച്ച്പരാതി നൽകുകയും ചെയ്തു. പരാതിയെ തുടർന്ന് കേസന്വേഷണത്തിന് പരിമിതിയുള്ള തിനാൽ ഹൈക്കോടതി നിർദേശ പ്രകാരം സി..ബി.ഐ. കേസെടുത്തത്.

സംഭവത്തെ തുടർന്ന് ഇന്ത്യയിലെത്തിയ ശ്രീകാന്ത് മേനോന് ജാമ്യം നിഷേധിച്ചിരുന്നു. കേരളം വിട്ടു പോകാതിരിക്കാൻ സി.ബി.ഐ. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ ദൽഹിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും കണ്ണ് വെട്ടിച്ച് ഇയാൾ വിമാനത്തിൽ ഇടം പിടിച്ചു പരിശോധനകൾ പുർത്തിയാക്കി. വിമാനം പറന്നുയരാൻ നിമിഷങ്ങൾ മാത്രം നിൽക്കെ സി.ബി.ഐ. രാമദേവനെ അടിയന്തര സന്ദേശം നൽകുകയായിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാനിരിക്കെ ക്യാപ്റ്റൻ വിമാനത്തിന് യന്ത്രതകരാർ ഉണ്ടെന്ന് യാത്രക്കാരെ അറിയിച്ചാണ് യാത്ര വൈകിപ്പിച്ചത്.

Advertisements

തുടർന്ന് സി.ഐ.എസ്.എഫ്. സംഘം നിപുൺശങ്കറിൻ്റെ നേതൃത്വത്തിൽ എത്തി പിടികൂടുകയായിരുന്നു. 2020 ലാണ് ശ്രുതിയും, ശ്രീ കാന്ത് മേനോൻ കാനഡിയിൽ വെച്ച് ലഹരിയിലിരിക്കെ മർദിക്കുകയും, ഒന്നാം വിവാഹ വാർഷികത്തിൽ കാറപകടമുണ്ടാക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും, മാരകമായ ലഹരി കുത്തിവെക്കുകയും ചെയ്തിരുന്നു. സി.ബി ഐ യുടെ അന്വേഷണത്തിൽ ശ്രുതിയുടെ 75 പവൻ ആഭരണങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ കാനഡയിൽ പൗരത്വമുള്ള വിവരം ശ്രീകാന്ത് മേനോൻ മറച്ച് വെക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ ഇയാളുടെ ജാമ്യാപേക്ഷ പരിഗണിക്കും.