KOYILANDY DIARY

The Perfect News Portal

ബ്രഹ്മാണ്ഡചിത്രം യന്തിരന്‍2 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

രജനീകാന്ത് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമായ യന്തിരന്റെ രണ്ടാം ഭാഗത്തില്‍ യന്തിരന്‍2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകനായ ശങ്കര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവിട്ടത്. ചിത്രം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ഈ വര്‍ഷം ഇന്ത്യന്‍ സിനിമാപ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് യന്തിരന്റെ രണ്ടാം ഭാഗം. 2.0 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രജനിക്ക് അക്ഷയ് കുമാര്‍ വില്ലനായി എത്തുന്നു എന്നതാണ് യന്തിരന്‍ 2വിന്റെ പ്രധാന ആകര്‍ഷണ ഘടകം. ഒരു ബോളിവുഡ് സൂപ്പര്‍താരം രജനിക്ക് വില്ലനായി എത്തുന്നത് തന്നെ ആദ്യം. 450 കോടി മുതല്‍മുടക്കുമായി എത്തുന്ന ചിത്രത്തില്‍ ആമി ജാക്സണ്‍ ആണ് നായിക.

നിരവ് ഷാ ഛായാഗ്രഹണവും എആര്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്നു. മുത്തുരാജ് ആണ് കലാസംവിധാനം. യന്തിരന്റെ ആദ്യഭാഗത്തില്‍ സാബു സിറില്‍ ആയിരുന്നു ആര്‍ട് ഡയറക്ഷന്‍. ബാഹുബലി 2 ന്റെ തിരക്കിലാണ് അദ്ദേഹമിപ്പോള്‍. ആന്റണിയാണ് എഡിറ്റിങ്. വിഷ്വല്‍ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹന്‍ കൈകാര്യം ചെയ്യും. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.

Leave a Reply

Your email address will not be published. Required fields are marked *