KOYILANDY DIARY

The Perfect News Portal

ബൈക്കും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴ : ആലപ്പുഴ – ചങ്ങനാശേരി റോഡില്‍ മാമ്പുഴക്കരി ജംക്ഷനു സമീപം ബൈക്കും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു. പുലര്‍ച്ചെ 12.20ന് ആയിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന രാമങ്കരി കവലയ്ക്കല്‍ വീട്ടില്‍ മാത്തുക്കൂട്ടിയുടെ മകന്‍ നിവിന്‍ (21), സ്കൂട്ടര്‍ ഓടിച്ചിരുന്ന രാമങ്കരി മന്നത്ത് വീട്ടില്‍ നിഖില്‍ (21) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ നിവിന് ഒപ്പം ഉണ്ടായിരുന്ന രാമങ്കരി ചിത്തിരയില്‍ റെജിയുടെ മകന്‍ അശ്വന്തിനെ (18) ഗുരുതര പരുക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *