KOYILANDY DIARY

The Perfect News Portal

ബൈക്കിന് പിന്നിൽ ബസ്സിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി : വെങ്ങളം ജങ്ഷനിൽ ബൈക്കിന് പിന്നിൽ ബസ്സിടിച്ച് യുവാവ് മരിച്ചു. പടന്നൂർ കേളിക്കൽ കോരങ്ങാട്ട് മീത്തൽ ഷബീർ (24) ആണ് മരിച്ചത്. സഹയാത്രികനായ വടക്കെ പറമ്പിൽ ആരിഫ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് 3 മണിയോടുകൂടിയാണ് അപകടം നടന്നത്. ജംങ്ഷനിൽ സിഗ്നൽ ലൈറ്റ് കത്താൻ കാത്തു നിൽക്കവെ പിറകിൽ നിന്ന് അമിത വേഗതയിൽ മത്സരിച്ച്ു വന്ന പാർവ്വതി സ്വാതി ബസ്സാണ് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചത്. തെറിച്ച് വീണ ഷബീറിന്റെ ദേഹത്തുകൂടി ബസ്സ് കയറിഇറങ്ങുകയായിരുന്നു. ഷബീർ തൽക്ഷണം മരിച്ചു. കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്നു ബസ്സ്. ഓടിക്കൂടിയ നാട്ടുകാർ ബസ്സ് തല്ലിത്തകർത്തു. ഷബീറിന്റെ പിതാവ്: അസീസ്, മാതാവ് : റംല, സഹോദരങ്ങൾ : ഷമീം, ഫാത്തിണ ഫൈറൂസ്.

Leave a Reply

Your email address will not be published. Required fields are marked *