KOYILANDY DIARY

The Perfect News Portal

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ അനധികൃത നിയമനം ഡി.വൈ.എഫ്.ഐ. പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി : മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കഴിഞ്ഞ 5 മാസത്തിനുള്ളിൽഅനധികൃതമായി 6 താൽക്കാലിക നിയമനങ്ങളാണ് നടന്നിട്ടുള്ളത്. രണ്ട് ഘട്ടങ്ങളിലായി ലക്ഷങ്ങൾ കോഴവാങ്ങിയാണ് ചട്ടങ്ങൾ പാലിക്കാതെ ട്രസ്റ്റി അംഗങ്ങളുടെ നോമിനികളായി ബന്ധുക്കളെയും സിൽബന്ധികളെയും നിയമിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം പോലീസ് റെയ്ഡ്‌നടത്തി ആയുധങ്ങൾസഹിതം പിടിക്കപ്പെട്ട ആർ. എസ്. എസ്. ക്രിമിനൽ ഉൾപ്പെടെ നിയമനം നേടിയവരിൽ ഉൾപ്പെടും. നിലവിൽ ജീവനക്കാർക്ക് അസൗകര്യങ്ങളാൽ ഓഫീസിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമുള്ളപ്പോഴാണ് വീണ്ടും നിയമനം നടത്തിയിട്ടുള്ളത്. ഇതിന് പിന്നിൽ വ്യക്തമായ അഴിമതിയാണ് തുറന്ന് കാണിക്കപ്പെടുന്നത്. വ്യാജ റസീറ്റ് ഉപയോഗിച്ച പണപിരിവ് നടത്തി എന്ന ആരോപണം പിടിക്കപ്പെടുകയും അന്വേഷണം നേരിടുകയും ചെയ്യുന്ന ഈഅവസരത്തിൽ ഇത്തരത്തിൽ നിയമനം നടത്തിയത് ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. സംഭവത്തിൽ മലബാർ ദേവസ്വം ബോർഡ് അടിയന്തരമായി ഇടപെട്ട് അനധികൃത നിയമനങ്ങൾ റദ്ദാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾ നേരിടേണ്ടിവരുമെന്നും ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസ്താവിച്ചു. യോഗത്തിൽ പ്രസിഡണ്ട് ടി. സി. അഭിലാഷ്, സെക്രട്ടറി ബി. പി. ബബീഷ്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ. ജി. ലിജീഷ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *