KOYILANDY DIARY

The Perfect News Portal

ബാങ്കിലെ തിക്കിലും തിരക്കിലുംപെട്ട് മധ്യവയസ്കന്‍ കുഴഞ്ഞുവീണു

കോഴിക്കോട്: പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ ബാങ്കിലെ തിക്കിലും തിരക്കിലുംപെട്ട് മധ്യവയസ്കന്‍ കുഴഞ്ഞുവീണു. കേടേരിച്ചാലില്‍ ഭാസ്‌ക്കരന്‍ നായര്‍ ആണ് കുഴഞ്ഞുവീണത്. കോഴിക്കോട് പേരാമ്പ്രയിലെ ബാങ്കിലാണ് സംഭവം. നോട്ട് പിന്‍വലിക്കലിന് ശേഷം രണ്ടാം ദിവസമാണ് ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. എങ്കിലും ബാങ്കുകളിലെ തിരക്കിന് ഒരു കുറവും വന്നിട്ടില്ല. ഒട്ടുമിക്ക എ.ടി.എമ്മുകളും പ്രവര്‍ത്തിക്കാത്തതും ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ബാങ്ക് നേരിട്ട് പണം നിറയ്ക്കുന്ന ചുരുക്കും ചില എ.ടി.എമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്ന് ഒരാള്‍ക്ക് പരമാവധി 2000 രൂപയാണ് പിന്‍വലിക്കാന്‍ കഴിയുക.

Leave a Reply

Your email address will not be published. Required fields are marked *