KOYILANDY DIARY

The Perfect News Portal

ബസ് കനാലിലേക്ക് മറിഞ്ഞു; 29 മരണം

ആഗ്ര: ആഗ്രയിലെ യമുന എക്‌സ്പ്രസ്‌വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. ലക്‌നൗവില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ബസ് കനാലിലേക്ക് മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. അന്‍പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

കനാലിന്റെ കൈവരിയില്‍ തട്ടിയ ബസ് 50 അടി താഴ്ച്ചയുള്ള കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പ് വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *