KOYILANDY DIARY

The Perfect News Portal

ആഗ്ര ബസ് അപകടം; പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ഡല്‍ഹി: ആഗ്രയിലെ യമുന എക്സ്‌പ്രസ്‌വേയിലുണ്ടായ ബസ് അപകടത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നവെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. സംസ്ഥാന സര്‍ക്കാരും പ്രാദേശിക ഭരണകൂടവും എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ലക്നൗവില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേരാണ് മരണപ്പെട്ടത്. അന്‍പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. കനാലിന്റെ കൈവരിയില്‍ തട്ടിയ ബസ് 50 അടി താഴ്ച്ചയുള്ള കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

അപകടത്തില്‍ പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും മറ്റെല്ലാവിധ സഹായങ്ങളും ഉറപ്പാക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *