KOYILANDY DIARY

The Perfect News Portal

ഫോട്ടോഗ്രഫിക്ക് പ്രാധാന്യം നൽകുന്ന കൊഡാകിന്റെ സ്മാര്‍ട്ഫോണ്‍; വില വെറും 36,800

കാമറാ നിര്‍മാണ രംഗത്തെ അതികായരായ കൊഡാക് സ്മാര്‍ട്ഫോണുകള്‍ വിപണിയിലിറക്കുന്നു. ഫോട്ടോഗ്രഫിക്ക് പ്രാധാന്യം നല്കുന്ന സ്മാര്‍ട്ഫോണാണ് കാമറാ കമ്ബനിയായ കൊഡാക് പുറത്തിറക്കുന്നത്. എക്‌ട്രാ എന്ന ഈ സ്മാര്‍ട്ട്ഫോണ്‍ ഒരു ഡിഎസ്‌എല്‍ആര്‍ കാമറയ്ക്കു സമമാണ്. യൂറോപ്പില്‍ അവതരിപ്പിച്ച ഫോണിന് 36,800 രൂപയാണ് വില.

യുകെ ആസ്ഥാനമായുള്ള ബുള്ളിറ്റ് ഗ്രൂപ്പാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. കൊഡാകിന്റെ സ്മാര്‍ട്ട്ഫോണ്‍ കമ്ബനിയാണിത്. 21 മെഗാപിക്സല്‍ പിന്‍കാമറയും 13 മെഗാ പിക്സല്‍ മുന്‍ കാമറയുമാണ് ഫോണിന്റെ പ്രത്യേകത. ഫാസ്റ്റ് ഫോക്കസ് കാമറ സെന്‍സറും ഡുവല്‍ ഫ്ളാഷുമാണ് പിന്‍കാമറയ്ക്ക് സപ്പോര്‍ട്ടായുള്ളത്. ഡിഎസ്‌എല്‍ആര്‍ മോഡ്സിനായി പ്രത്യേക കാമറ ആപ്ലിക്കേഷനും നല്കിയിട്ടുണ്ട്. കൂടാതെ പ്രിസ്മ, ആഡോബി ലൈറ്റ്റൂം, സ്നാപ്സീഡ് തുടങ്ങിയ ഫോട്ടോ എഡിറ്റിംഗ് ആപ്പുകളുമുണ്ട്. അഞ്ച് ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേ, 3ജിബി റാം, 23 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3000എംഎഎച്ച്‌ ബാറ്ററി എന്നിവയാണ് കൊഡാക് എക്‌ട്രായുടെ മറ്റു പ്രത്യേകതകള്‍.

Leave a Reply

Your email address will not be published. Required fields are marked *