KOYILANDY DIARY

The Perfect News Portal

ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യണോ ? എളുപ്പ വഴിയുണ്ട്

ഫെയ്സ്ബുക്ക് ഉപയോഗിച്ച്‌ മടുത്തവര്‍ ഇനി മടിക്കേണ്ട. എന്നന്നേക്കുമായി അക്കൗണ്ട് ഇല്ലാതാക്കാനുള്ള വഴി തുറന്നിരിക്കുകയാണ് ഫെയ്സ്ബുക്ക്. ശാശ്വതമായി ഫെയ്സ്ബുക്ക് അക്കൗണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്യാന്‍ ഇതുപോലെ ചെയ്താല്‍ മതി.

> ഫെയ്സ്ബുക്കില്‍ ലോഗിന്‍ ചെയ്തശേഷം സെറ്റിങ്സ് മെനു തിരഞ്ഞെടുക്കുക

> ജനറല്‍ സെറ്റിങ്സില്‍ നിന്ന് ഇതുവരെയുള്ള ഡേറ്റാകളുടെ ഒരു കോപ്പി ഡൗണ്‍ലോഡ് ചെയ്യുക

Advertisements

> അതിനുശേഷം ഹെല്‍പ്പ് മെനുവില്‍ നിന്ന് ഡിലീറ്റ് അക്കൗണ്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കാം

> ഒരിക്കല്‍ക്കൂടി പാസ് വേഡ് എന്റര്‍ ചെയ്യുന്നതോടെ 14 ദിവസത്തിനകം അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകുന്നതാണ്

അതുവരെ ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്ത മുഴുവന്‍ വിവരങ്ങളും ഇതോടെ നഷ്ടമാകും. 14 ദിവസത്തിനകം എപ്പോള്‍ വേണമെങ്കിലും ഡിലീറ്റാക്കാനുള്ള അഭ്യര്‍ത്ഥന പിന്‍വലിക്കാവുന്നതാണ്. ഓര്‍ക്കുക ഒരിക്കല്‍ ഡിലീറ്റ് ചെയ്താല്‍ പിന്നീട് ഒരിക്കലും അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ സാധിക്കുകയില്ല.

നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ഈ ലിങ്ക് പിന്തുടരുക : https://www.facebook.com/help/delete_account

Leave a Reply

Your email address will not be published. Required fields are marked *