KOYILANDY DIARY

The Perfect News Portal

പ്രതിഫലം കൂടിയാല്‍ കഥയും കഥാപാത്രവും പ്രശ്‌നമല്ല, കാജല്‍ അഗര്‍വാള്‍

തെന്നിന്ത്യന്‍ താരസുന്ദിരിയായ കാജല്‍ അഗര്‍വാളിനെ പുതിയ ചിത്രത്തിലേക്ക് ക്ഷണിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് പ്രതിഫലത്തിന്റെ കാര്യമാണ്. പ്രതിഫലം കുഴപ്പമില്ലെന്ന് തോന്നി കഴിഞ്ഞാല്‍ താരം സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിക്കും. പക്ഷേ കഥയോ കഥപാത്രമോ എന്താണെങ്കിലും താരത്തിന് പ്രശ്‌നമില്ലെന്നാണ് പറ ഞ്ഞ് വരുന്നത്. അടുത്തിടെ കാജല്‍ അഗര്‍വാള്‍ തന്നെയാണ് സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ മറ്റെന്തിനേക്കാളും പ്രതിഫലത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് വെളിപ്പെടുത്തിയത്. ഇപ്പോള്‍ ദോ ലഫ്‌സോന്‍ കി കഹാനി എന്ന ചിത്രത്തിലാണ് കാജല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലും താരം പ്രതിഫലം നോക്കിയാണ് അഭിനയിക്കുന്നതെന്നാണ് പറയുന്നത്.