KOYILANDY DIARY

The Perfect News Portal

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്കു നേരെ വധശ്രമം

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്കു നേരെ വധശ്രമം. ജോലി കഴിഞ്ഞു മടങ്ങിയ യുവതിയെ ഒളിച്ചിരുന്ന് മുഖത്ത് കത്തികൊണ്ട് കുത്തി പരിക്കേല്‍പിച്ചു. മുഖത്ത് ഗുരുതരമായി മുറിവേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഗിണ്ടി സ്വദേശിയായ അരവിന്ദ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോയമ്പേടില്‍ വച്ചാണ് പെണ്‍കുട്ടിക്ക് കുത്തേറ്റത്. അരവിന്ദ് കുമാര്‍ പെണ്‍കുട്ടിയോടു പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു എന്നാല്‍, ഇതു പെണ്‍കുട്ടി നിരസിച്ചു. ഇതിനു പ്രതികാരം ചെയ്യാന്‍ അരവിന്ദ് കുമാര്‍ പെണ്‍കുട്ടി വരുന്ന വഴിയില്‍ ഒളിച്ചു നില്‍ക്കുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഒളിച്ചിരുന്ന് കുത്തുകയായിരുന്നു. മുഖത്താണ് കുത്തുകൊണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *