KOYILANDY DIARY

The Perfect News Portal

പോക്‌സോ കേസില്‍ പ്രതിയ്ക്ക് 22 വര്‍ഷം കഠിന തടവ്

കൊയിലാണ്ടി: പതിമൂന്ന് വയസ്സുളള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസില്‍ പ്രതിയ്ക്ക് 22 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. നടുവണ്ണൂര്‍ പൂനത്ത് പാലോളി കുന്നുമ്മല്‍ പി.കെ. മാധവനെയാണ് (55) കൊയിലാണ്ടി പോക്‌സോ കോടതികള്‍ക്കായുളള ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി. പി. അനില്‍ ശിക്ഷിച്ചത്. പിഴ സംഖ്യ കേസിലെ ഇരയായ ബാലന് കൊടുക്കണം. പിഴയടക്കാത്ത പക്ഷം രണ്ട് വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2019ല്‍ ബാലുശ്ശേരി പോലീസാണ് കേസെടുത്തത്. ഫുട്‌ബോള്‍ കളി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാലനെ റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഠനം നടത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി. ജിതിന്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *