KOYILANDY DIARY

The Perfect News Portal

പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കോർപ്പറേറ്റ് ഭരണത്തിനെതിരെ സോഷ്യലിസ്റ്റുകൾ സംഘടിക്കണം: കെ.ലോഹ്യ

ബാലുശ്ശേരി: രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സന്ദർഭങ്ങളിലെല്ലാം ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയിർത്തേഴുന്നേറ്റ ചരിത്രമാണ്സോഷ്യലിസ്റ്റുകൾക്ക് ഉള്ളതെന്നും, പൊതുമേഖല സ്ഥാപനങ്ങൾ വിറ്റയിക്കുന്ന കോർപ്പറേറ്റ് ഭരണ നേതൃത്വത്തിനെതിരെ സോഷ്യലിസ്റ്റുകൾ സംഘടിക്കണമെന്നും ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ അഭിപ്രായപ്പെട്ടു. മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ജനതാദൾ (എസ്) ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മെമ്പർഷിപ്പ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലോഹ്യ.

മറ്റ് പാർട്ടിയിൽ നിന്നും രാജിവെച്ച് ജെ ഡി എസ്സിൽ അംഗത്വം സ്വീകരിച്ച മൂസക്കുട്ടി കൂരികണ്ടിക്ക് ചടങ്ങിൽ വെച്ച് സ്വീകരണം നൽകി. മണ്ഡലം പ്രസിഡണ്ട് ഇല്ലത്ത് അഹമ്മദ് മാസ്റ്റർ, ടി കെ രതീഷ് കുമാർ, ടി കെ കരുണാകരൻ, ശശി തയ്യുള്ളതിൽ, അരുൺ നമ്പ്യാട്ടിൽ, സതീഷ് എൻ കെ, വിനീഷ് പാലോളി, ടി ആർ എസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *